കഴിഞ്ഞ 15 ദിവസമായി രോഗിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. എന്നാലിത് സാര്‍സ് കോവിഡ് 2 വുമായി ബന്ധപ്പെട്ടതല്ല. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന മനുഷ്യ കൊറോണ വൈറസ് പുതിയതല്ല. ഇത് ആദ്യം കണ്ടെത്തിയത് 2004ല്‍ ഹോങ്കോങിലാണ്. ഹ്യൂമന്‍ കൊറോണ വൈറസ് അഥവാ മനുഷ്യ കൊറോണ വൈറസ് എന്നറിയപ്പെടുന്ന എച്ച്കെയു1 (ഒഇീഢഒഗഡ1) എന്നറിയപ്പെടുന്ന ബീറ്റ കൊറോണ വൈറസ് ഹോങ്കോണന്സ് മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒരു കൊറോണ വൈറല്‍ അണുബാധയാണ്.
ആര്‍എന്‍എ വൈറസായ എച്ച്കെയു1 കൊറോണ വൈറസ് ഗ്രൂപ്പില്‍പ്പെട്ട നിരവധി ജലദോഷകാരികളായ വൈറസുകളില്‍ ഒന്നു മാത്രമാണ്. കോവിഡ് 19 പോലെയുള്ളതല്ല, പുതിയ വൈറസുമല്ല. പൊതുവേ ജലദോഷത്തിനു കാരണമാകുന്ന ഈ വൈറസ് ചിലപ്പോള്‍ ന്യുമോണിയയ്ക്കും ശ്വസന വൈഷമ്യത്തിനും ഇടയാക്കും.
മിക്ക രോഗികള്‍ക്കും മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീര വേദന, തലവേദന, പനി എന്നിവയുള്‍പ്പടെയാണ് ലക്ഷണങ്ങള്‍. നവജാതശിശുക്കള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹരോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ശ്വാസകോശ രോഗികള്‍ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ചുമയും തുമ്മലും മൂലമുണ്ടാകുന്ന ശ്വസന തുള്ളികള്‍ വഴി ഇത് രോഗിയില്‍ നിന്നു മറ്റൊരാളിലേയ്ക്കു പടരുന്നു. നിലവില്‍ ഇതിന് വാക്സിനില്ല. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തി ചുമയ്ക്കുക, ടവല്‍ ഉപയോഗിക്കുക, ഇന്‍ഫ്ലുവന്‍സ പോലുള്ള രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കുക എന്നിവയാണ് പാലിക്കേണ്ടത്.

Comments: